നേത്രപ്പഴം ഇങ്ങനെ ചെയ്തു നോക്കൂ. ഇതുവരെയും കഴിക്കാത്ത പലഹാരം തയ്യാർ.

ഈ പലഹാരം ഉണ്ടാക്കുന്നതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. രണ്ടു നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കുക. വേവിച്ച് എടുത്ത നേന്ത്രപ്പഴത്തിൽ തൊലികളഞ്ഞ് നന്നായി ഉടയ്ക്കുക. ഇവ മറ്റൊരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര മിക്സിയിൽ പൊടിച്ച് ചേർക്കുക.

ഏകദേശം ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയാണ് ആവശ്യം വരുന്നത്. ഇതോടൊപ്പം കാൽടീസ്പൂൺ ഒപ്പം അര ടീസ്പൂൺ ഏലയ്ക്കാപൊടിയും ചേർക്കുക. ഇതിലേക്ക് നാല് ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് ഇവ നന്നായി കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് കുഴക്കുക.

നന്നായി കുഴച്ചെടുത്ത ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ശേഷം കയ്യിൽ അല്പം എണ്ണ തടവി ഇതിൽ നിന്നും ചെറിയ ഉരളകൾ ഉരുട്ടിയെടുക്കുക. ഇങ്ങനെ ബാക്കിയുള്ളതും ചെയ്തെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഒരു ഇഡ്ഡലിത്തട്ടിൽ അൽപ്പം എണ്ണ തടവി ഇതിലേക്ക് ഉരുട്ടി വെച്ചിരിക്കുന്ന ഓരോന്നും വെച്ച് ആവിയിൽ വേവിച്ചെടുക്കുക. 10 മിനിറ്റ് ആവിയിൽ വേവിച്ചാൽ മതിയാകും. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x