നേന്ത്രപ്പഴം കോഴിമുട്ട നാളികേരം എന്നിവ മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ. വളരെ ഇഷ്ട്ടപെടും

രണ്ടു നേന്ത്രപ്പഴം ചെറുതായി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് അരമുറി തേങ്ങാക്കൊത്തും ചേർക്കുക. ഇതോടൊപ്പം ഒരു കോഴിമുട്ടയും ചേർക്കുക. ശേഷം ഇവയെല്ലാം ചേർത്ത് വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക.

ഒട്ടും ചട്ടകൾ ഇല്ലാതെ അരച്ചെടുക്കണം. ഇതിന് ഫ്ലവർ ലഭിക്കുന്നതിനായി 3 ഏലക്കായ ചേർക്കുക. ശേഷം ഇതിലേക്ക് അരക്കപ്പ് ഗോതമ്പുപൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വീണ്ടും അരച്ചെടുക്കുക. ഏകദേശം മൂന്നു ടേബിൾ സ്പൂൺ വെള്ളം മതിയാകും.

ശേഷം ഇവ മറ്റൊരു ബൗളിലേക്ക് മാറ്റുക. മിക്സിയുടെ ജാർ ലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് അതും ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും, ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ളു ഉപ്പും ചേർക്കാവുന്നതാണ്.

മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ തിളച്ചതിന് ശേഷം ഇതിലേക്ക് ഓരോ തവി മാവ് ഒഴിച്ച് ഫ്രൈ ചെയ്യുക. ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ മറിച്ചിട്ട് മറുവശവും മൊരിയിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചെറുചൂടിൽ കഴിക്കാം.

Credits : Ladies planet by ramshi

x