റോബസ്റ്റ് പഴം ഉപയോഗിച്ച് പുഡിങ് തയ്യാറാക്കിയാലോ? വളരെ പെട്ടന്ന് തയ്യാറാക്കാം.

വളരെ പെട്ടന്ന് റോബസ്റ്റ് പഴം ഉപയോഗിച്ച് പുഡിങ് തയ്യാറാക്കിയാലോ. ഇതിലേക്ക് ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി മൂന്ന് റോബസ്റ്റ് പഴം തൊലി കളഞ്ഞു ഒരു ബൗളിലേക്ക് ഇടുക.ഇവ ഒരു ടീസ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.

ഉടച്ചെടുത്ത ഈ പഴം മറ്റൊരു പാത്രത്തിലേക്ക് മാറ്റി പരത്തി ഫ്രസറിൽ വെക്കുക. ഇതേ സമയം മറ്റൊരു ബൗളിലേക്ക് ഒന്നര ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ഇതിലേക്ക് അര കപ്പ് തണുത്ത പാൽ ചേർക്കുക. പഞ്ചസാര പാലിൽ നന്നായി അലിയിച്ചതിനു ശേഷം ഇതിലേക്ക് ഒരു കപ്പ് അവിൽ ചേർക്കുക.

ഏത് അവിൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. അവിൽ പാലിൽ ഇട്ട് നന്നായി ഇളക്കി കുതിർത്തതിനു ശേഷം, നേരത്തെ ഫ്രീസറിൽ വച്ചിരുന്ന പഴത്തിന്റെ മിക്സിന്റെ മുകൾ വശത്തായി ഒഴിക്കുക. ഇവ നന്നായി പരത്തണം. ശേഷം ഇത് ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുക്കുക. തണുപ്പിക്കുന്ന സമയം കാൽക്കപ്പ് വിപ്പിംഗ് ക്രീം തയ്യാറാക്കണം.

ഫ്രസറിൽ വെച്ചിരുന്ന മിക്സ് തണുത്തതിന് ശേഷം അതിന്റെ മുകൾ വശത്തായി വിപിൻ ക്രീം തേച്ച് പരത്തുക. ഇതിന്റെ മുകൾവശത്ത് അല്പം ബൂസ്റ്റ് വിതറാവുന്നതാണ്. ഇവ ഫ്രീസറിൽ വെച്ച് തണുപ്പിച്ച് എടുത്തതിന് ശേഷം മുറിച്ച് കഴിക്കാവുന്നതാണ്. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന പുഡ്ഡിംഗ് ആണിത്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x