നേന്ത്രപ്പഴം വെച്ച് പാൻ കേക്ക് തയ്യാറാക്കാം. വളരെ എളുപ്പം

വളരെ എളുപ്പം നേന്ത്രപ്പഴം ഉപയോഗിച്ച് പാൻകേക്ക് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു നേന്ത്രപ്പഴം പകുതിയായി മുറിച്ചിടുക. ഇതിലേക്ക് കാൽകപ്പ് പഞ്ചസാര ചേർക്കുക. ഇതോടൊപ്പം മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ളു ഉപ്പും ചേർക്കുക.

ശേഷം ഇതിലേക്ക് ഒരു കോഴിമുട്ടയും പൊട്ടിച്ചൊഴിച്ച് ഇവ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ഈ മിക്സിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസും, അര ഗ്ലാസ്സ് പാലും, ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിലും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒട്ടും കട്ടകൾ ഉണ്ടാകാൻ പാടില്ല. തിളപ്പിച്ചാറിയ പാലാണ് എടുക്കേണ്ടത്.

മറ്റൊരു ബൗളിലേക്ക് അര ഗ്ലാസ് മൈദ പൊടി ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും, അര ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് നേരത്തെ അരച്ചു വച്ചിരുന്ന നേന്ത്രപ്പഴത്തിന്റെ മിക്സ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒട്ടും കട്ടകൾ ഇല്ലാതെ ടീസ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്യണം.

ഇതേസമയം ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ഒരു തരി ഒഴിച്ച് കട്ടിയിൽ പരത്തുക. ഒരു വശം മൊരിഞ്ഞ് വരുമ്പോൾ തിരിച്ചിട്ട് മറുവശവും വേവിക്കുക. വെറും രണ്ടു മിനിറ്റിനുള്ളിൽ തന്നെ വെന്തു വരുന്നതാണ്. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. വളരെ എളുപ്പം മിനിറ്റുകൾകൊണ്ട് തയ്യാറാക്കിയ പാൻകേക്ക് കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x