ഇന്നൊരു സ്പെഷൽ ഹൽവ തയ്യാറാക്കാം. വാഴയില കൊണ്ട് സൂപ്പർ ഹൽവ.


ഒരു ബുദ്ധിമുട്ടും കൂടാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു സൂപ്പർ ഹൽവ തയ്യാറാക്കാം. വാഴയില കൊണ്ട് പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും. അപ്പോൾ ഈ വാഴയില ഹൽവ തയ്യാറാക്കാൻ പ്രധാനമായും വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

വാഴയില ജ്യൂസ് – 1കപ്പ്, കോൺഫ്ലോർ – 1/4 കപ്പ്, പഞ്ചസാര – 1/2 കപ്പ്, തേങ്ങാപ്പാൽ – 1/2 കപ്പ്, വെള്ളം – 1/2 കപ്പ്, പശുവിൻ നെയ്യ് – 5 ടീസ്പൂൺ, ഏലക്കായ – 2 എണ്ണം, അണ്ടിപരിപ്പ് – 10 എണ്ണം.

ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാം. ഫസ്റ്റിൽ നാം വാഴയിലയെടുത്ത് വൃത്തിയായി കഴുകി എടുക്കുക. ശേഷം ചെറുതായി മുറിച്ച് മിക്സിയുടെ ജാറിലിടുക. പിന്നീട് അത് അരച്ചെടുക്കുക. ശേഷം ഒരു ബൗളിൽ ഒഴിക്കുക. പിന്നീട് അതിൽ പഞ്ചസാരയും, കോൺഫ്ലോറും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം അതിൽ തേങ്ങാപ്പാലും അര കപ്പ് വെള്ളവും ഒഴിച്ച് മിക്സാക്കുക.

പിന്നീട് ഒരു ചുവട് കട്ടിയുള്ള പാത്രം എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പാത്രം ചൂടായി വരുമ്പോൾ അതിൽ നെയ്യ് ഒഴിക്കുക. നെയ്യിൽ അണ്ടിപരിപ്പ് ചേർത്ത് വഴറ്റിയെടുക്കുക. പിന്നീട് അതിൽ നമ്മൾ മിക്സ് ചെയ്ത് വച്ചത് ഒഴിച്ചു കൊടുക്കുക. ശേഷം കൈയെടുക്കാതെ ഇളക്കി യോജിപ്പിക്കുക. പിന്നീട് ഒരു അര മണിക്കൂർ എങ്കിലും ഇളക്കി കൊണ്ടിരിക്കണം. അതിനിടയിൽ നെയ്യ് ഒഴിച്ചു കൊടുക്കണം. കുറച്ച് ഏലക്കായ പൊടിച്ചതും ചേർക്കുക. ശേഷം കട്ടയായി വരുമ്പോൾ ഇറക്കി വയ്ക്കുക.

പിന്നീട് ഒരു പാത്രമെടുത്ത് അതിൽ നെയ്യ് തടവുക. ശേഷം അതിൽ തയ്യാറാക്കിയെടുത്ത ഹൽവ ഒഴിച്ച് കൊടുക്കുക. സ്പൂൺ കൊണ്ട് പരത്തി വയ്ക്കുക. ശേഷം ഒരു അര മണിക്കൂർ എങ്കിലും റെസ്റ്റ് ചെയ്യാൻ വയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് തുറന്ന് നോക്കി കട്ട് ചെയ്തെടുക്കുക. അങ്ങനെ നമ്മുടെ വ്യത്യസ്തമായ വാഴയില ഹൽവ റെഡി.

x