അപാര രുചി.നേന്ത്രപ്പഴം ഇങ്ങനെ ചെയ്തു നോക്കൂ.

ഒരുപോലെ ആരോഗ്യത്തിന് ഗുണവും എന്നാൽ വളരെ രുചികരവുമായ ഒരു ജ്യൂസ് തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി നല്ല പഴുത്ത നേന്ത്രപ്പഴം ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക.

ഇതിലേക്ക് നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക. ഏകദേശം രണ്ട് ടേബിൾസ്പൂൺ വരെ പഞ്ചസാര ചേർക്കാവുന്നതാണ്. ജ്യൂസിന് തണുപ്പു ലഭിക്കുന്നതിനായി ഔഷധത്തിന് ഐസ്ക്യൂബ് ചേർക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് പാലും ചേർക്കുക.

ജ്യൂസിന് ഒരു ഫ്ലേവർ ലഭിക്കുന്നതിനായി ഇതിലേക്ക് അര ടീസ്പൂൺ സ്റ്റോബറി എസെൻസ് ചേർക്കുക. ശേഷം ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക. ഒട്ടും കടകൾ ഇല്ലാതെതന്നെ അരച്ചെടുക്കണം.

ശേഷം ഇതിലേക്ക് ബാക്കിയുള്ള ഒരു ഗ്ലാസ് പാലും ചേർത്ത് വീണ്ടും അരച്ചെടുക്കുക. രണ്ട് ഗ്ലാസ് ജ്യൂസിന് ഉള്ള അളവിലാണ് ഇവിടെ തയ്യാറാക്കുന്നത്. ശേഷം ഇവ ക്ലാസിലേക്ക് പകർത്തുക. ഇതിലേക്ക് വേണമെങ്കിൽ കസ്കസ് കുതിർത്തതും ചേർക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x