ബനാന ഹൽവ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. വളരെ എളുപ്പം.

വളരെ എളുപ്പത്തിൽ ബനാന ഹൽവ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത്. ചെറുപഴം ആറെണ്ണം തൊലികളഞ്ഞ് മാറ്റിവയ്ക്കുക. ഇവ ചെറുതായി അരിഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക. ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. നെയ് ചൂടായതിനു ശേഷം രണ്ട് ടേബിൾ സ്പൂൺ അണ്ടിപരിപ്പ് ചേർക്കുക.

അണ്ടിപ്പരിപ്പിന്റെ കളർ ചെറുതായി ഒന്ന് മാറിയാൽ ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. പാനിൽ ബാക്കിയുണ്ടായിരുന്ന നെയ്യിലേക്ക് നേരത്തെ അരച്ച് വെച്ചിരുന്ന പഴം ചേർക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്തതിനുശേഷം 10 മിനിറ്റ് ഇളക്കിക്കൊടുക്കുക. ഇതിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക.

ഇവ രണ്ടും ഒരു 5മിനിറ്റ് മിക്സ് ആക്കിയാൽ കുറുങ്ങി വരുന്നത് കാണാൻ സാധിക്കും. ഇതിന്റെ കളർ ചെറുതായി ഒന്നു മാറുമ്പോൾ, ഒരു ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അല്പം സമയം ഇളക്കിയാൽ ഇതിൽ നിന്നും നെയ്യ് ഊറി വരുന്നതാണ്. ഇതോടൊപ്പം ഇരുണ്ട കളറിലേയ്ക്ക് മാറുന്നത് കാണാൻ സാധിക്കും.

ഈ സമയം നേരത്തെ ഫ്രൈ ചെയ്ത് മാറ്റി വച്ചിരുന്ന അണ്ടിപരിപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇതോടൊപ്പം അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ ചുരുക്കുക.

ഒരു ബൗളിൽ നെയ്യ് പുരട്ടിയതിനുശേഷം, നേരത്തെ തയ്യാറാക്കി വച്ചിരുന്ന ഹൽവയുടെ മിക്സ് ഇതിലേക്ക് ചേർക്കുക. ഒരു ടീസ്പൂൺ ഉപയോഗിച്ച് അടിയിലേക്ക് അമർത്തുക. ചൂടാറിയതിനു ശേഷം ഇവ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി മുറിച്ച് കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x