ചെറുപഴവും രണ്ടു മുട്ടയും ഉണ്ടെങ്കിൽ വൈകുന്നേരത്തെ ചായക്ക് ഇനി വേറെ ഒന്നും നോക്കണ്ട. ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് രണ്ടു കോഴിമുട്ട അതിലേക്ക് ഇട്ടു കൊടുക്കുക. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര അല്ലെങ്കിൽ ആവശ്യത്തിന് മധുരം ചേർത്തു കൊടുക്കാം.
ഇതിലേക്ക് അര കപ്പ് മൈദ ചേർത്ത് കൊടുക്കാം. മൈദക്ക് പകരം ഗോതമ്പ് പൊടി വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടല പൊടിയും ഒരു ടേബിൾ സ്പൂൺ ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് കൊടുക്കുക.
കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇതിന്റെ രുചി ബാലൻസ് ചെയ്യുവാൻ ഒരു പിഞ്ച് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. നന്നായി അടിച്ചെടുത്ത ശേഷം 10 മിനിറ്റ് ഇത് മാറ്റി വയ്ക്കുക. ഇതിന് ശേഷം ആവശ്യമായി വരുന്നത് 4 ചെറുപഴം ആണ്. ഒരു പഴത്തിനെ മൂന്നായി നീളത്തിൽ കട്ട് ചെയ്തു വയ്ക്കുക.
ആദ്യം തന്നെ ചെറുപഴവും കുറച്ച് അരിപ്പൊടിയും എടുത്ത് അതിൽ നന്നായി മുക്കിയെടുക്കുക. അരിപ്പൊടിക്ക് പകരം വേണമെങ്കിൽ മൈദ എടുക്കാവുന്നതാണ്. ഒരു പാനിൽ എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂട് ആയതിനു ശേഷം മാത്രം അരിപ്പൊടിയിൽ മുക്കിയെടുത്ത ചെറുപഴം മുന്നേ ചെയ്തു വെച്ച മിക്സിൽ മുക്കിയെടുത്ത് ഇട്ടുകൊടുക്കുക.
രണ്ടു ഭാഗവും ഗോൾഡൻ ബ്രൗൺ കളർ ആയതിനു ശേഷം കോരി മാറ്റാവുന്നതാണ്. ഇനി പഴംപൊരി ഉണ്ടാക്കുവാൻ നേന്ത്രപ്പഴം തന്നെ വേണമെന്നില്ല. ചെറുപഴം വീട്ടിലുണ്ടെങ്കിൽ നാലുമണി പലഹാരം ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ.