പഴവും മുട്ടയും തേങ്ങയും വീട്ടിലുണ്ടോ. എങ്കിൽ ഈ പലഹാരം ഉണ്ടാക്കി കഴിച്ചു നോക്കു.

പഴവും മുട്ടയും തേങ്ങയും വീട്ടിലുണ്ടിൽ ഈ പലഹാരം നിങ്ങൾക്കും ഉണ്ടാക്കാൻ സാധിക്കും. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. നന്നായി പഴുത്ത ഒരു നേത്രപ്പഴം ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതോടൊപ്പം നാല് ബ്രഡ് ചെറുതായി മുറിച്ചത് ഇതിലേക്കിടുക.

ഇവയെല്ലാം മിക്സ് ചെയ്യുന്നതിനായി 3 കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതോടൊപ്പം അരക്കപ്പ് പാലും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് വേണമെങ്കിൽ ഏലയ്ക്കാപ്പൊടിയും ചേർക്കാവുന്നതാണ്. ഒരു പാനിൽ അല്ല വശത്തും നെയ്യ് തേച്ചുപിടിപ്പിക്കുക.

ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ചേർക്കുക. തീ ചുരുക്കി വെച്ച് 15 മിനിറ്റ് വേവിക്കുക. പാൻ അടച്ച് വെച്ച് വേണം വേവിക്കുവാൻ. 15 മിനിറ്റിനുശേഷം ഒരു ടീ സ്പൂൺ ഉപയോഗിച്ച് ഇട്ടിരിക്കുന്ന കൂട്ട് പാനലിൽ നിന്നും വിട്ടു പോരുന്നുണ്ടോ എന്ന് നോക്കുക.

വിട്ടു പോരുന്നുണ്ടെങ്കിൽ മറ്റൊരു പാനിലേക്ക് ഇത് മാറ്റുക. ശേഷം മുകൾവശം ആ പാനിൽ അല്പം നെയ്യ് പുരട്ടി മൊരിയിച്ചെടുക്കുക. വളരെ എളുപ്പം തന്നെ പഴവും മുട്ടയും തേങ്ങയും ഉപയോഗിച്ചുണ്ടാക്കിയ പലഹാരം മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് കഴിക്കാവുന്നതാണ്.

Credits : she book

x