ഈവിനിംങ് സ്നാക്സായി ഉണ്ടാക്കാൻ പറ്റിയ ഒരു ഡോനട്ടാണിത്. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. കുട്ടികൾക്ക് ഒരു പാട് ഇഷ്ടമാവുന്ന ഒരു സ്നാക്സാണിത്. അപ്പോൾ ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
നേന്ത്രപ്പഴം – 3 എണ്ണം, തേങ്ങ ചിരവിയത് – 1/2 കപ്പ്, പഞ്ചസാര – 2 ടേബിൾ സ്പൂൺ, നെയ്യ് -1. ടേബിൾ സ്പൂൺ, ഗോതമ്പ് / മൈദ – ആവശ്യത്തിന്, ഏലക്കായ പൊടി – 1 ടീസ്പൂൺ, ബേക്കിംങ്ങ് പൗഢർ – 1/4 -, ഉപ്പ് – ഒരു നുള്ള്. ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് ഇനി തറയ്യാറാക്കി എടുക്കാം.
ആദ്യം നമുക്ക് നേന്ത്രപ്പഴം വേവിച്ചെക്കാം. അതിന് വേണ്ടി ഒരു ഇഡ്ഡിലി പാത്രമെടുത്ത് അതിൽ ആവിവരുത്തുന്ന പാത്രത്തിൻ്റെ മുകളിൽ പഴം വയ്ക്കുക. ശേഷം പാത്രമെടുത്ത് ഗ്യാസിൽ വച്ച് 5 മിനുട്ട് വേവിച്ചെടുക്കുക. പഴം നല്ല പാകമാവണം. ശേഷം ഇറക്കി വച്ച് തോൽ കളഞ്ഞ് ഒരു ബൗളിലിടുക. ശേഷം കൈ കൊണ്ട് നല്ലവണ്ണം ഉടച്ചെടുക്കുക. പിന്നീട് അതിൽ ചിരവി വച്ച തേങ്ങ ചേർക്കുക. ഇനി പഞ്ചസാര ചേർക്കുക. ശേഷം ഒരു നുള്ള് ഉപ്പ് ചേർക്കുക. പിന്നെ ഗോതമ്പ് പൊടി ഇട്ട് മിക്സാക്കുക.
ശേഷം നെയ്യ് ചേർത്ത് കുഴച്ചെടുക്കുക. കുഴക്കുമ്പോൾ വെള്ളം പോലെയാണെങ്കിൽ വീണ്ടും ഗോതമ്പ് ചേർക്കുക. ശേഷം ഉഴുന്നുവടയുടെ ഷെയ്പ്പിൽ ആക്കി വയ്ക്കുക. പിന്നീട് ഒരു പാത്രമെടുത്ത് അതിൽ 2 വെല്ലം ഇടുക. പിന്നെ കുറച്ച് വെള്ളം ഒഴിക്കുക. ശേഷം അത് ഗ്യാസിൽ വച്ച് ഉരുക്കിയെടുക്കുക. ഉരുകി വന്നതിനു ശേഷം ഇറക്കി വയ്ക്കുക.
ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ അതിൽ തയ്യാറാക്കി വച്ച ഡോനട്ട് ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ശേഷം ഫ്രൈ ചെയ്ത ഡോനട്ട് വെല്ലത്തിൽ മുക്കിയെടുക്കുക. അങ്ങനെ എല്ലാ ഡോനട്ടും തയ്യാറാക്കി വയ്ക്കുക. അങ്ങനെ നമ്മുടെ നാടൻ രീതിയിലുള്ള ബനാന ഡോനട്ട് റെഡി. കുട്ടികൾക്കൊക്കെ ഒരു പാട് ഇഷ്ടപ്പെടുന്ന ഈ ഡോനട്ട് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.