ചെറു പഴം ഉപയോഗിച്ച് ഒരു അടിപൊളി ഡെസേർട്ട് തയ്യാറാക്കാം.

തീ പോലും കത്തിക്കാതെ ചെറുപഴം കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന പലഹാരം. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഈ പലഹാരത്തിന് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി പത്ത് ചെറുപഴം ഒരു ബൗളിലേക്ക് ഇടുക.

ശേഷം ഇവ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ശർക്കര ചീകിയത് ചേർക്കുക. ഇതോടൊപ്പം അര കപ്പ് തേങ്ങ ചിരകിയതും ചേർക്കുക. ശേഷം കാൽ കപ്പിന് മുകളിൽ പാൽ തണുപ്പിച്ചത് ചേർത്ത് ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഉണക്കമുന്തിരിയുടെയും, അണ്ടിപ്പരിപ്പിന്റെയും മിക്സ് ചേർക്കുക.

ശേഷം ആവശ്യത്തിന് ഈത്തപ്പഴം ചെറുതായി അരിഞ്ഞതും ചേർക്കുക. ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം ഫ്രൂട്ട്സ് ചേർക്കാവുന്നതാണ്. ഇവയെല്ലാം ചേർത്തതിന് ശേഷം വീണ്ടും നന്നായി ഇളക്കി മിക്സ് ചെയ്ത് യോജിപ്പിക്കുക.

വളരെ കുറവ് ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ ചെറുപഴം ഡെസേർട്ട് കഴിക്കാവുന്നതാണ്. ചെറുപഴം വെറുതെ കഴിക്കുന്നതിലും നല്ലത് ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ പലഹാരം ഉണ്ടാക്കി കഴിക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വളരെ സ്വാദില് ചെറുപഴം കഴിക്കാവുന്നതാണ്.

Credits : ladies planet by ramshi