പഴങ്ങളിലെ കേമൻ ഏത്തപ്പഴം ! പറഞ്ഞാൽ തീരാത്ത അദ്ത്ഭുത ഗുണങ്ങൾ ഏതെല്ലാം എന്ന് അറിയാം !

നമ്മൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഒരു പഴവർഗ്ഗമാണ് ഏത്തപ്പഴം. വില കുറവ് കൊണ്ടും ഏതു സമയത്തും കിട്ടും എന്നുള്ളത് കൊണ്ടും ഇവിടെ തന്നെ കൃഷി ചെയ്യുന്നു എന്നുള്ളത് കൊണ്ടും ഏത്തപ്പഴം എന്നും നമ്മുടെ അടുത്തു തന്നെയാണ് ഉള്ളത്. ഏത്തപ്പഴം കഴിക്കാത്ത മലയാളികൾ ഇല്ല എന്നു തന്നെ പറയാം. കാരണം എല്ലാം കൊണ്ടും വളരെ മികച്ച ഒരു പഴമാണ് ഇത്. 

സോഡിയം, കാൽസ്യം, മാങ്കനീസ്, മഗ്നീഷ്യം തുടങ്ങിയ നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ വിധ മിനറൽസും കൂടാതെ വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയും ഒരുപോലെ അടങ്ങിയ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ഏത്തപ്പഴം നമ്മൾ പല വിധത്തിൽ കഴിക്കുന്നു. പുഴുങ്ങി, പച്ചക്കായ കറിവെച്ചു, പഴുത്തപ്പഴം അതേപോലെ കഴിച്ചും ചിപ്‌സ് ആയി വറുത്തെടുത്തും ഒക്കെ കഴിക്കുന്നു.

പഴുക്കാത്ത പച്ചക്കയായിൽ ഫൈബർ ഒരുപാട് അടങ്ങിയിരിക്കുന്നു. പച്ചക്കായയും ചെറുപയറും പുഴുങ്ങി കടുക് വറുത്തു കഴിക്കുന്നത് ഒരു കംപ്ലീറ്റ് മീൽ ആയാണ് കാണുന്നത്. കാരണം അതിൽ കാർബോഹൈഡ്രേറ്റ്, ഫാറ്റ്, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. അധികം പഴുക്കാത്ത പഴം സ്ഥിരമായി കഴിക്കുന്നത് നിങ്ങളുടെ വണ്ണം കുറയ്ക്കുന്നതിനും ടൈപ്പ് 2 ഡയബറ്റിക് വരാതെ ഇരിക്കുന്നതിനും സഹായിക്കുന്നു.

പഴുത്ത ഏത്തപ്പഴം നല്ലൊരു എനർജി ധാതാവുകൂടിയാണ്. സങ്കടാവസ്ഥയിൽ പഴം കഴിക്കുന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. ഏത്തപ്പഴത്തിന് ഏറ്റവും ഗുണം കൂടുന്നത് അതിന്റെ തൊലിയിൽ കറുത്ത നിറം വരുമ്പോഴാണെന്നു എത്ര പേർക്കറിയാം. നമ്മുടെ രോഗപ്രതിരോധ ശേഷി കൂട്ടാൻ ഇത്തരം കറുത്ത നിറം ബാധിച്ച ഏത്തപ്പഴത്തിന് കഴിയുന്നു.

കുട്ടികൾക്ക് എപ്പോഴും പുഴുങ്ങിയ പഴം കഴിക്കുന്നതാണ് നല്ലത്. എന്നാൽ വിറ്റാമിൻ സി പഴുത്ത പഴത്തിൽ ആണ് കൂടുതൽ ഉള്ളത് പുഴുങ്ങുന്നത് വിറ്റാമിന് സി കുറയുന്നതിന് കാരണമാകുന്നു. പുഴുങ്ങുയ പഴം സുഗമമായ ദഹനത്തിനും വിശപ്പ് വർധിക്കുന്നതിനും ഇടയാക്കുന്നു.   

വിറ്റാമിൻ ബി6, വിറ്റാമിൻ ബി1 എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ പഴത്തിൽ ഉണ്ടെന്നു പറഞ്ഞിരിക്കുന്ന യാതൊരു വിധ ഗുണങ്ങളുമില്ലാതെയാണ് പഴം ചിപ്സ് നമുക്ക് കിട്ടുന്നത്. അതിൽ ആകെ ഉയർന്ന അളവിൽ ഉള്ള എനർജി മാത്രമേ ഉള്ളു. അത്കൊണ്ട് എപ്പോഴും പച്ചയ്ക്കോ പുഴുങ്ങിയോ കഴിക്കുന്നതാണ് ഉത്തമം

x