ഹെൽത്തി ആയിട്ടുള്ള ബദാം മിൽക്ക് തയ്യാറാക്കിയാലോ? കുട്ടികളുടെ ആരോഗ്യത്തിന് ഇതു മതി.

ഒരു ബൗളിലേക്ക് 50ഗ്രാം ബദാം ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അണ്ടിപരിപ്പ് ചേർക്കുക. ഇതോടൊപ്പം മുക്കാൽ കപ്പ് തിളച്ച വെള്ളവും ചേർത്ത് ഇളക്കുക. ശേഷം അര മണിക്കൂർ അടച്ചുവെച്ച് മാറ്റിവയ്ക്കുക. കുതിർന്നു വന്ന ബദാമിന്റെ തൊലി മാറ്റി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ശേഷം മറ്റൊരു മിക്സിയുടെ ജാറിലേക്ക് കുതിർത്തുവച്ച അണ്ടിപ്പരിപ്പ് മുഴുവനായി ചേർക്കുക. ഇതോടൊപ്പം തൊലികളഞ്ഞ് വച്ചിരിക്കുന്ന ബദാമും ചേർക്കുക. ഇതിലേക്ക് ഒരു ഏലക്കായയും ബദാമും അണ്ടിപരിപ്പും കുതിർക്കാൻ ഒഴിച്ചിരുന്ന് വെള്ളവും ചേർക്കുക. ശേഷം ചെറിയ തരി ഉള്ള രീതിയിൽ അരച്ചെടുക്കുക.

ഒരു പാനിലേക്ക് അര ലിറ്റർ പാല് ഒഴിക്കുക. ഇതിലേക്ക് കാൽകുലേറ്റർ വെള്ളവും ചേർക്കുക. ഇവ നന്നായി ഇളക്കി തിളപ്പിക്കാൻ വെക്കുക. തിളക്കുന്ന പാനിലേക്ക് നേരത്തെ അരച്ചു വച്ചിരിക്കുന്ന ബദാമും അണ്ടിപ്പരിപ്പിന്റെയും പേസ്റ്റ് ചേർക്കുക. ഇവ നന്നായി ഇളക്കി മീഡിയം തീയിൽ 5 മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ അരിഞ്ഞ ബദാമും ചേർക്കാവുന്നതാണ്.

ചെറുതായി കുറുകി വരുമ്പോൾ തീ കെടുത്തുക. ശേഷം ചെറിയ ചൂടിൽ 2 ടേബിൾ സ്പൂൺ തേൻ ചേർത്ത് ഇവ നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം മറ്റൊരു ഗ്ലാസിലേക്ക് മാറ്റി കുടിക്കാവുന്നതാണ്. വളരെ എളുപ്പം തന്നെ ബന്ധം മിൽക്ക് തയ്യാറാക്കാനുള്ള റെസിപ്പിയാണ് മീതെ നൽകിയിരിക്കുന്നത്.

Credits : Sruthis kitchen

x