വ്യത്യസ്തമായ രീതിയിൽ അയില മീൻ ഫ്രൈ ചെയ്താലോ? വളരെ എളുപ്പം.

വ്യത്യസ്തമായ രീതിയിൽ അയില ഫ്രൈ ചെയ്താലോ. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന അയില അടുപ്പിച്ച് കത്തി ഉപയോഗിച്ച് വരയുക. നന്നായി മസാല പിടിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്. വരഞ്ഞു വച്ചിരിക്കുന്ന അയില എല്ലാം ഒരു പാത്രത്തിലേക്ക് ഇടുക.

ഇതിലേക്ക് അര ടിസ്പൂൺ മഞ്ഞൾ പോടി, ഒന്നര ടീസ്പൂൺ എരുവുള്ള മുളകുപൊടി, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടി, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒരു അല്പം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തു ഐയിലയിൽ തേച്ചുപിടിപ്പിക്കുക. ശേഷം രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം ഒരു പാനിലേക്ക് ഒരല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ പാനിന്റെ എല്ലാ വശത്തും കറിവേപ്പില ഓരോ തണ്ടു വീതം വെക്കുക. മീൻ അടിയിൽ പിടിക്കാതെ ഇരിക്കാനും, മീനിന് നല്ല സ്വാദ് ലഭിക്കാനും ആണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഓരോ മീനും ഫ്രൈ പാനിൽ വെച്ച് നന്നായി ഫ്രൈ ചെയ്യുക. തീ ചുരുക്കി വെച്ച് വേണം ഫ്രൈ ചെയ്യുവാൻ. ഇതേസമയം മിക്സിയുടെ ഒരു ജാറിൽ 12 ചെറു ഉള്ളിയും, ഒന്നര ടേബിൾ സ്പൂൺ വറ്റൽമുളകും, ചെറിയ കഷണം ഇഞ്ചിയും, നാല് ടേബിൾ സ്പൂൺ തേങ്ങ ചിരകിയതും ചേർത്ത് അരച്ചെടുക്കുക.

നേരത്തെ ഫ്രൈ ചെയ്യാൻ വെച്ചിരിക്കുന്ന മീൻ ഒരു വശം നന്നായി മൊരിഞ്ഞു കഴിയുമ്പോൾ തിരിച്ചെടുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങയുടെ കൂട്ട് ഇതിലേക്ക് ചേർക്കുക. എണ്ണ കൂടുതലായി നിൽക്കുന്ന ഭാഗത്ത് ഇട്ടു വേണം ഇവ മോരിയിച്ച് എടുക്കാൻ. മിനിന്റെ ഇരുവശവും മൊരിഞ്ഞു കഴിഞ്ഞാൽ തീ ചുരുക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. നേരത്തെ ഇട്ട തേങ്ങയുടെ കൂട്ട് ചമ്മന്തിയായി ഉപയോഗിക്കാം. വളരെ എളുപ്പം തന്നെ തയ്യാറാക്കിയ ഐല ഫ്രൈ കഴിക്കാവുന്നതാണ്.

Credits : Lillys natural tips

x