വീട്ടിൽ അരിപ്പൊടി ഉണ്ടെങ്കിൽ ഇങ്ങനെയൊരു ദോശ ഉണ്ടാക്കി നോക്കൂ. കൂട്ടാൻ ഒന്നും വേണ്ട

ഒന്നര കപ്പ് അരിപൊടി ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. അരക്കപ്പ് ചോറ് ഇതിലേക്ക് ചേർക്കുക. ഇതോടൊപ്പം അരക്കപ്പ് തേങ്ങ ചിരകിയതും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ദോശ മാവിന്റെ കട്ടിയിലാണ് ഇത് അരച്ച് എടുക്കേണ്ടത്. അരച്ച് എടുത്ത മാവ് മറ്റൊരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് കട്ടി കുറയ്ക്കുന്നതിനായി അല്പം വെള്ളം ചേർക്കുക. ഇവയെല്ലാം നന്നായി ഇളക്കി ആവശ്യത്തിനു ഉപ്പും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ഒരു പാൻ ചൂടാക്കാൻ വെക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് 8 ചെറിയുള്ളി അരിഞ്ഞു ചേർക്കുക.

ഉള്ളി നന്നായി മൂപ്പിച്ചെടുത്തതിന് ശേഷം ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് ഒഴിക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് വേണമെങ്കിൽ ആവശ്യത്തിന് തേങ്ങ ചിരകിയതും ചേർക്കാവുന്നതാണ്. ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക.

ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് രണ്ട് തവി ഒഴിക്കുക. വളരെ കട്ടികുറഞ്ഞ മാവ് ആയതിനാൽ പെട്ടെന്ന് തന്നെ വെന്ത് വരുന്നതാണ്. ഒരു വശം വെന്തു കഴിഞ്ഞാൽ മറുവശം മരിച്ചിട്ട് വേവിക്കാവുന്നതാണ്. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. വളരെ എളുപ്പം തന്നെ മറ്റൊരു കൂട്ടാനും ഇല്ലാതെ കഴിക്കാൻ സാധിക്കുന്ന ദോശ തയ്യാറായിരിക്കുകയാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x