ആരെയും കൊതിപ്പിക്കുന്ന രീതിയിൽ അരിപൊടി കൊണ്ട് പലഹാരം തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാനിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് ശർക്കര ചീകിയത് ചേർക്കുക. ശർക്കര നന്നായി ഒരുക്കി വരുമ്പോൾ ഇതിൽനിന്നും മറ്റൊരു ബൗളിലേക്ക് അരിച്ചെഴിക്കുക.
ശേഷം അതേ പാനിലേക്ക് തിരിച്ച് ഒഴിക്കുക. കാൽക്കപ്പ് കടലപ്പരിപ്പ് കഴുകി ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക.ഒരു മണിക്കൂറിന് ശേഷം ശർക്കര ലാനിയിലേക്ക് കടല പരിപ്പ് ചേർക്കുക. ഇവ നന്നായി ഇളക്കി 10 മിനിറ്റ് തീ ചുരുക്കി വെച്ച് അടച്ച് വെച്ച് ചൂടാക്കുക. കടല പരിപ്പ് പകുതി വേവുമ്പോൾ ഇതിലേക്ക് തേങ്ങ കൊത്ത് രണ്ട് ടേബിൾ സ്പൂൺ ചേർക്കുക.
ഇതോടൊപ്പം അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും, ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു കപ്പ് അരിപൊടി ചേർത്ത് മിക്സ് ചെയ്യുക. ഇവ പാനിൽ നിന്ന് എല്ലാം വിട്ടു പോരുന്ന സമയത്ത് തീ കെടുത്തി ചൂടാറാൻ വെക്കുക.
ചെറുതായി ചൂടാറുമ്പോൾ കയ്യിൽ അല്പം നെയ്യ് തേച്ച് അവ കുഴ്ച്ച് എടുക്കുക. നന്നായി കുഴച്ചെടുത്ത് ഇതിൽനിന്നും ചെറിയ ഉരുളകൾ എടുത്ത് കയ്യിൽ വെച്ച് പരത്തുക. ശേഷം വാട്ടിയ വാഴ ഇലയിൽ വെച്ച് പൊതിഞ്ഞ് ഇഡലി തട്ടിൽ വെച്ച് ആവിയിൽ 20 മിനിറ്റ് വേവിച്ച് എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.
Credits : amma secret recipes