വെറും 3 ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് എണ്ണയും ചേർക്കാതെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പലഹാരം പരിചയപ്പെടാം.ഇതിനായി ആവശ്യമുള്ള ചേരുവുകൾ എന്തൊക്കെ എന്നും, ഇവ എങ്ങനെ ഉണ്ടാക്കാമെന്നും നോക്കാം. ഒരു കപ്പ് വറുത്ത അരിപ്പൊടി ഒരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
പുട്ടിനു നനച്ച് എടുക്കുന്ന രീതിയിൽ ഇതിലേക്ക് വെള്ളം ചേർത്ത് മിക്സ് ചെയ്തു എടുക്കുക. ഏകദേശം ഒരു കപ്പ് അരിപ്പൊടിക്ക് കാൽകപ്പ് വെള്ളമാണ് എടുത്തിരിക്കുന്നത്. ഇഡലി ഉണ്ടാക്കുന്ന പാത്രത്തിലേക്ക് പൊടി ഇട്ടു കൊടുത്ത് ഒന്ന് ആവികോളിച്ച് വേവിച്ചെടുക്കുക. 15 മിനിറ്റിനുശേഷം ഈ പൊടി ഒന്നിളക്കി കൊടുത്ത വീണ്ടും ഒരു അഞ്ചു മിനിറ്റ് വേവിക്കുക.
ശേഷം ഇവ എടുത്ത് ചൂടാറാൻ വയ്ക്കുക. മറ്റൊരു പാത്രത്തിലേക്ക് തേങ്ങ ചിരകിയത് മിക്സിയിലിട്ട് ക്രഷ് ചെയ്തെടുത്തത് അരക്കപ്പ്, ചീകിയ ശർക്കര അരക്കപ്പ്, സ്വാധിന് വേണ്ടി അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന അരിപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.
ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിൽ നിന്നും ഓരോ ചെറിയ ഉരുളകൾ ഉണ്ടാക്കിയെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അരിപ്പൊടിയും തേങ്ങയും ശർക്കരയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയിരിക്കുന്ന പലഹാരം തയ്യാറായിരിക്കുകയാണ്.
Credits : Amma Secret Recipes