അരിപ്പൊടി ഉണ്ടെങ്കിൽ ഇങ്ങനെ ഒരു പലഹാരം ഉണ്ടാക്കി നോക്കു. ചായ കടി

രണ്ട് കപ്പ് അരിപ്പൊടി ഒരു ബൗളിലേക്ക് മാറ്റുക. ഒരു ടേബിൾസ്പൂൺ ചൗരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തിയത് ഈ ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഉഴുന്നും ഒരു മണിക്കൂർ കുതിർത്തിയത് ചേർക്കുക. നാലു പച്ചമുളകും ഒരു കഷണം ഇഞ്ചിയും മിക്സിയിൽ അരച്ച് ഇതിലേക്ക് ചേർക്കുക.

ഇതോടൊപ്പം ഒരു ടീസ്പൂൺ ചെറിയ ജീരകം, രണ്ട് ടേബിൾസ്പൂൺ വെളുത്ത എള്ള്, കറിവേപ്പിലയും മല്ലിയിലയും ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പും ഇതിലേക്ക് ചേർക്കുക. രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ഇതിലേക്ക് ഒഴിക്കുക. ശേഷം ഇവയെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് ഇളം ചൂടുവെള്ളം ആവശ്യത്തിന് ഒഴിച്ച് കുഴച്ചെടുക്കുക.

കുഴച്ച് എടുത്ത മാവിൽ നിന്നും ചെറിയ ഉരളകൾ മാറ്റി മറ്റൊരു പാത്രത്തിലേക്ക് ഇടുക. ഇതിൽ നിന്നും ഓരോ ഉരുളയെടുത്ത് പരത്തുക. വളരെ കട്ടി കുറച്ച് പരത്താൻ പാടില്ല. ഒരു പാനിലേക്ക് ഇവ ഫ്രൈ ചെയ്യുവാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാക്കുക.

എണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് പരത്തി വെച്ചിരിക്കുന്നത് ഓരോന്നായി ഇട്ടുകൊടുത്തു ഫ്രൈ ചെയ്തെടുക്കുക. തീ ചുരുക്കി വെച്ച് വേണം ഫ്രൈ ചെയ്യുവാൻ. ഇരുവശവും ഗോൾഡൻ ബ്രൗൺ ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റാവുന്നതാണ്.

Credits : Amma Secret Recipes

x