അരി പൊടിയും കോഴിമുട്ടയും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും

മൂന്നു കോഴിമുട്ടയുടെ വെള്ള ഒരു ബൗളിലേക്ക് ഒഴിക്കുക. ഇവ നന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് അര കപ്പ് പൊടിച്ച പഞ്ചസാര ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർക്കുക.

ശേഷം ഇവയെല്ലാം ബീറ്റ് ചെയ്ത് പേസ്റ്റ് രൂപത്തിൽ എടുക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവച്ചിരുന്ന കോഴി മുട്ടയുടെ മഞ്ഞ ചേർക്കുക. ഇതോടൊപ്പം അര ടീസ്പൂൺ വാനില എസൻസും ചേർക്കുക. വീണ്ടും നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർക്കുക.

ഇവയെല്ലാം മിക്സ്സ് ചെയ്തതിനു ശേഷം ഇതിലേക്ക് കാൽക്കപ്പ് ഓയിൽ അല്ലെങ്കിൽ കാൽകപ്പ് ഉപ്പുള്ള ബട്ടർ ഉരുക്കിയത് ചേർക്കുക. ഒരു ടീസ്പൂൺ അരിപ്പൊടി കാൽകപ്പ് ട്യൂട്ടി ഫ്രൂട്ടിയിൽ ഇട്ട് ഇളക്കി മിക്സ്സ് ചെയ്ത് ഇതിലേക്ക് ചേർക്കുക.

ഇവയെല്ലാം നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു കേക്ക് ടിന്നിൽ എല്ലാ വശത്തും നെയ്യ് തേച്ചുപിടിപ്പിക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് മുഴുവനായി ഒഴിക്കുക. ശേഷം ആവിയിൽ വേവിച്ചെടുക്കുക. നന്നായി വെന്തതിന് ശേഷം പുറത്തെടുത്ത് മുറിച്ച് കഴിക്കാവുന്നതാണ്.

Credits : sruthis kitchen

x