വളരെ എളുപ്പം ആപ്പിളും ഗോതമ്പു പൊടിയും ഉപയോഗിച്ച് കേക്ക് തയ്യാറാക്കാം

രണ്ടു കോഴിമുട്ട ഒരു മിക്സിയുടെ ജാറിലേക്ക് പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് ഒരു സ്പൂൺ വാനില എസൻസ് ചേർക്കുക. വാനില എസ്സെൻസ് ഇല്ലാത്തവർക്ക് അരടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കാവുന്നതാണ്. ഇവ രണ്ടും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത ശേഷം ഇതിലേക്ക് അരക്കപ്പ് പഞ്ചസാര ചേർക്കുക.

ഇതോടൊപ്പം കാൽക്കപ്പ് ഓയിലും ചേർക്കുക. ഇതിലേക്ക് അരക്കപ്പ് പാലും ചേർത്ത് ഇവയെല്ലാം വീണ്ടും നന്നായി മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഈ കൂട്ടിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർക്കുക. മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ളു ഉപ്പും ചേർത്ത് വീണ്ടും മിക്സിയിൽ അരച്ചെടുക്കുക.

അരച്ചെടുത്ത ഈ കൂട്ട് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഒരു ആപ്പിളിന്റെ തൊലി കളഞ്ഞ് രണ്ടായി മുറിക്കുക. ഇതിന്റെ കുരു കളഞ്ഞു വീണ്ടും ചെറുതായി അരിയുക. മുറിച്ചു വച്ചിരിക്കുന്ന ഈ ആപ്പിൾ നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാവിലേക്ക് ചേർക്കുക. ശേഷം ഇവ രണ്ടും ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.

ഒരു ബേക്കിംഗ് ടിന്നിന്റെ എല്ലാ വശത്തും ഓയിൽ തേച്ചതിന് ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഇതിലേക്ക് ഒഴിക്കുക. ഈ ടിന്ന് മറ്റൊരു പാനിന്റെ ഉള്ളിലേക്ക് ഇറക്കി വെച്ച് ആവി കയറ്റി വേവിക്കുക. മുക്കാൽ മണിക്കൂറിനു ശേഷം ഇത് പുറത്തേക്കെടുത്തു മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ചൂടാറിയതിനു ശേഷം ഇതിൽ നിന്നും മുറിച്ച് കഴിക്കാവുന്നതാണ്.

Credits : Amma Secret recipes

x