ആപ്പിളും ബിസ്ക്കറ്റും പാലും ഉപയോഗിച്ച് ഒരു അടിപൊളി “ആപ്പിൾ ബിസ്‌ക്കറ്റ് സ്മൂത്തി “. ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ.

ആപ്പിൾ ജ്യൂസ് എല്ലാവരും കുടിച്ചിട്ടുണ്ടാകും. വളരെ എനർജി നൽകുന്ന ഒന്നാണ് ആപ്പിൾ ജ്യൂസ്. കുപ്പിയിൽ ലഭിക്കുന്ന ആപ്പിൾ ജ്യൂസിനേക്കാളും ഫ്രഷ് ആപ്പിൾ കൊണ്ട് ഉണ്ടാക്കുന്ന ജ്യൂസ് ആണ് നമ്മുക്ക് ആരോഗ്യകരം. എങ്കിൽ ഈ ആപ്പിൾ ജ്യൂസ് വളരേ വ്യത്യസ്തമായ രീതിയിൽ നമുക്ക് വീട്ടിൽ തയ്യാറാക്കി നോക്കിയാലോ. വളരെ ടേസ്റ്റിയും സ്പെഷ്യലും ആയ “ആപ്പിൾ സ്മൂത്തി” എങ്ങനെയാണ് നമ്മുടെ വീടുകളിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യമായി രണ്ട് വലിയ ആപ്പിൾ എടുക്കുക. ഇത് നല്ല വൃത്തിയായി കഴുകിയശേഷം ഇതിന്റെ തൊലി കളഞ്ഞെടുക്കുക. ഇതിന്റെ കുരുവും നീക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി ഇത് മിക്സിയുടെ ജ്യൂസർ ജാറിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് ഗുഡ് ഡേ പോലുള്ള നട്സ് അടങ്ങിയ ബിസ്ക്കറ്റ് മൂന്നോ നാലോ എണ്ണം ഒടിച്ചു ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇതിലേക്ക് ആവശ്യമുള്ളത് പാലാണ്. രണ്ട് കപ്പ് പാൽ നമുക്ക് ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വാനില ഐസ്ക്രീം ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ ഏലക്കാ പൊടി ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് ആവശ്യമുള്ള മധുരം ചേർക്കാം.

മധുരം നമ്മുടെ ആ ഇഷ്ടത്തിനനുസരിച്ച് കൂട്ടിയോ കുറച്ചോ നൽകാം. എങ്കിലും 5 ടേബിൾസ്പൂൺ വരെ പഞ്ചസാര ആകാവുന്നതാണ്. ഇനി ഇത് മിക്സിയിൽ നന്നായി ബ്ലൻഡ് ചെയ്തെടുക്കണം. വളരെ ഫൈൻ ആയി വേണം ബ്ലൻഡ് ചെയ്യാൻ. ഇനി ഇത് തണുപ്പിച്ചോ അല്ലാതെയോ സെർവ്വ് ചെയ്യാവുന്നതാണ്.

വീട്ടിൽ വിരുന്നുകാർ വരുമ്പോളും കുട്ടികൾക്കും വേനൽക്കാലത്ത് റിഫ്രഷ്മെന്റ് നൽകുന്ന ഒരു അടിപൊളി ജ്യൂസ് ആണ് ഈ ആപ്പിൾ സ്മൂത്തി. ഈ രീതിയിൽ എന്തായാലും ട്രൈ ചെയ്തു നോക്കൂ. എല്ലാവർക്കും ഇഷ്ടപ്പെടും.