ഈ പൂവിന്റെ പേര് പറയാമോ ? ഒട്ടനവധി ഗുണങ്ങൾ ഉള്ള ഈ ചെടി നിങ്ങളുടെ വീട്ടുവളപ്പിൽ തീർച്ചയായും വളർത്തണം. ഇതിന്റെ സവിശേഷ ഗുണങ്ങൾ അറിയാം..!!

നമ്മുടെ നാട്ടിലെ പറമ്പിലും വേലിയരികിലും കാണപ്പെടുന്ന ഈ നീല പൂവിനെ അറിയാമോ? എല്ലാരും കണ്ടിട്ടുണ്ടെങ്കിലും ആരും അത്ര ശ്രെദ്ധിച്ചിട്ടുണ്ടാവില്ല. ക്ഷേത്രങ്ങളുടെ ചുറ്റുവട്ടത്തിൽ ഇവ ധാരാളമായി കാണപ്പെടാറുണ്ട്. വള്ളിചെടിയായാണ് ഇവ വളരുന്നത്.

മലേഷ്യയിലും ഇന്തോനേഷ്യയിലും ആണ് ഇവ ആദ്യമായി കാണപ്പെട്ടത് എന്ന് പറയപ്പെടുന്നു. ശംഖുപുഷ്പം എന്നാണ് ഈ പൂവിന്റെ പേര്. ഈ ചെടി രണ്ടു തരത്തിൽ ഉണ്ട്. വെള്ള പൂവും നീല പൂവുമായാണ് ഇവ കാണപ്പെടുന്നത്. ഒട്ടനവധി ഔഷധഗുണങ്ങൾ അടങ്ങിയതാണ് ഈ ചെടി. ശംഖുപുഷ്പത്തിന്റെ വേര് വെറും വയറ്റിൽ വെണ്ണ ചേർത്തു ദിവസവും കഴിച്ചാൽ കുട്ടികൾക്ക് ഓർമ്മശക്തിയും പ്രസരിപ്പും വർദ്ധിക്കും എന്നാണ് പഴമക്കാർ പറയുന്നത്. ശംഖുപുഷ്പത്തിന്റെ വേരിന് നാഗത്തിന്റെ വിഷത്തെ നിർവീര്യമാക്കാനുള്ള ശേഷിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

നീല ശംഖുപുഷ്പത്തിന്റെ വേരും തണ്ടും ഇലയും പൂവും ചേർത്ത് കഷായം ഉണ്ടാക്കി കഴിച്ചാൽ ഉന്മാദം, ശ്വാസകോശരോഗം, ഉറക്കമില്ലായ്മ എന്നിവ ശമിക്കും എന്നാണ് അനുഭസ്ഥർ പറയുന്നത്. സ്ത്രീകളുടെ ശരീര സംബദ്ധമായ വല്ലായ്മകൾക്കും ശംഖുപുഷ്പം ഉപയോഗിക്കുന്നു.

അപരാജിത എന്ന മറ്റൊരു പേരും ശംഖുപുഷ്പത്തിനുണ്ട്. തൊണ്ടയുടെവീക്കം ശമിക്കാനും ശംഖുപുഷ്പത്തിന്റെ വേര് ഉപയോഗിക്കാറുണ്ട്. പനിമൂലമുള്ള ശരീരക്ഷീണം കുറയ്ക്കാനും ശരീരബലം മെച്ചപ്പെടുത്താനും ഈ ചെടി നല്ലതാണ്. ഈ പൂവിന് തലച്ചോറിലെ രാസ പ്രവർത്തനങ്ങളെ എളുപ്പത്തിലാക്കാനുള്ള ഒരു പ്രത്യേകകഴിവുതന്നെയുണ്ട്.

ശംഖുപുഷ്പം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശാരീരിക പുഷ്ടിപ്പ് വർധിക്കും. എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്തും എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത് ? വളരെ എളുപ്പമാണ് ! ശംഖുപുഷ്പം പൂവ് ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിച്ചാൽ ഈ സവിശേഷ ഗുണങ്ങൾ നേടാം.

x