മാതളനാരങ്ങയുടെ ഈ ഔഷധ ഗുണങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടോ .? ഇനി രുചിയോടൊപ്പം ആരോഗ്യവും..!

നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴമാണ് മാതളനാരങ്ങ. വളരെ ഭംഗിയുള്ള പഴങ്ങളിൽ ഒന്നുതന്നെയാണ് മാതളനാരങ്ങ. മാണിക്യം പോലെ ഇരിക്കുന്ന വളരെ ഭംഗിയുള്ള അല്ലികൾ ഉള്ളതിനാലും രക്തത്തിന്റെ നിറമുള്ള നീര് ലഭിക്കുന്നതിനാലും ആളുകൾക്ക് മാതളനാരങ്ങയോട് ഒരു പ്രത്യേക താത്പര്യം ആണ് ഉള്ളത്.

പൊതുവേ ശരീരത്തിലെ രക്തം കൂടുതലായി ഉൽപ്പാദിപ്പിക്കാൻ സഹായിക്കുമെന്ന കാരണത്താലാണ് കൂടുതൽ ആളുകളും മാതളനാരങ്ങ പ്രത്യേകമായി ഉപയോഗിക്കാറ്. എന്നാൽ ഈ പഴത്തിന് മറ്റു ഒരുപാട് ഔഷധഗുണങ്ങളും ഉണ്ട്. മാതളനാരങ്ങയിൽ വൈറ്റമിൻ സി കൂടുതലായി അടങ്ങിയിരിക്കുന്ന ഒരു മൂലകമാണ്.

അതുപോലെതന്നെ വൈറ്റമിൻ കെ യുടെ സാന്നിദ്ധ്യവും ഇതിൽ വളരെ കൂടുതൽ ആയിട്ടുണ്ട്. രക്ത സംബന്ധമായ രോഗങ്ങൾക്ക് വൈറ്റമിൻ k വളരെ അത്യാവശ്യമായ ഒരു മൂലകം ആയതിനാൽ രക്ത സംബന്ധമായ രോഗങ്ങൾക്ക് എല്ലാം മാതളനാരങ്ങ വളരെ ഉത്തമമായ ഔഷധമാണ്. അമിതമായ രക്തസ്രാവത്തിന് വരെ ഉപയോഗിക്കാൻ പറ്റുന്ന ഒരു ഔഷധമാണ് മാതളനാരങ്ങ.

കൂടാതെ പലതരത്തിലുള്ള ഉദരരോഗങ്ങൾ, ചുമ, ശ്വാസംമുട്ട്, മലബന്ധം, കൃമിശല്യം, മൂലക്കുരു തുടങ്ങിയ ഒട്ടനവധി രോഗങ്ങൾക്കും പരിഹാരമെന്നോണം കഴിക്കാവുന്ന ഒരു ഔഷധ പഴമാണ് മാതളനാരങ്ങ. ഈ പഴം കഴിക്കുമ്പോൾ രുചിയോടൊപ്പം ആരോഗ്യവും പ്രധാനം ചെയ്യുന്നു.

കൂടാതെ ശരീരപുഷ്ടിക്കും,  ത്വക്കിന്റെ നിറവും പ്രസരിപ്പും വർദ്ധിക്കുന്നതിനും രക്തയോട്ടം കൂട്ടുന്നതിനും എല്ലാം വളരെ ഫലപ്രദമായ മാർഗ്ഗമാണ് മാതളനാരങ്ങ. ഇതിനാൽ തന്നെ വിളർച്ചയ്ക്ക് ഏവരും ഉപയോഗിക്കുന്ന ഒരു പഴം തന്നെയാണ് മാതളനാരങ്ങ. മാതളനാരങ്ങയുടെ തൊലി ഉണക്കി പല രീതിയിൽ കഴിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങൾക്ക് വളരെ നല്ല ഒറ്റമൂലിയും ആണ്.

ഉദാഹരണമായി വയറുകടി ഉള്ളവർ മാതള നാരങ്ങയുടെ തൊലി ഉണക്കി കഴിക്കുന്നത് വയറു കടിയിൽനിന്നും വളരെ പെട്ടെന്ന് ശമനം പ്രധാനം ചെയ്യും. കുട്ടികൾക്ക് ഇത് പൊടിച്ച് തേനിൽ ചാലിച്ച് കൊടുക്കാവുന്നതാണ്.

x