10 വയസ്സ് പ്രായം കുറഞ്ഞു കാണിക്കുവാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയാൽ മതി..!

പ്രായമായിട്ടില്ല എങ്കിലും മുഖത്ത് ചുളിവുകളും പ്രായത്തേക്കാൾ കൂടുതൽ പ്രായം തോന്നിപ്പിക്കുകയും ചെയ്യുന്നത് പല ആളുകളുടെയും കോൺഫിഡൻസിനെ തന്നെ ബാധിക്കാറുണ്ട്. എന്നാൽ നമ്മളുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി ഈ അവസ്ഥ മാറി കിട്ടാൻ.

മുഖത്തിന് തിളക്കവും ഭംഗിയും നിലനിർത്തി കാഴ്ചയിൽ എങ്ങനെ ഒരു പത്ത് വയസ്സ് കുറവ് കാണിക്കാം എന്ന് നോക്കാം. ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ചില മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതി. നമ്മുടെ മുഖത്തെ ആരോഗ്യവും ഷേയ്പ്പും മെയ്ന്റയിൻ ചെയ്യുന്നത് കൊഴുപ്പാണ്. മുഖത്തെ ഈ കൊഴുപ്പ് കുറഞ്ഞു വരുന്നത് ചുളിവുകൾ വരാൻ കാരണമാകും.

സാധാരണ രീതിയിൽ വണ്ണം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്ന ആളുകളിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും സെക്സ് ഹോർമോൺ പ്രോപ്പർ ആയി വർക്ക് ചെയ്യണം എങ്കിലും ആവശ്യമായിട്ടുള്ളത് കൊഴുപ്പാണ്. നമ്മുടെ ശരീരത്തിന് ഗുണകരമായ കൊഴുപ്പകളാണ് ഒലിവ് ഓയിലും വെളിച്ചെണ്ണയും.

എന്നാൽ പാചകം ചെയ്യുന്ന സമയത്ത് കൂടുതലായി ഇവ ചൂടാക്കുമ്പോൾ ഇവയിലുള്ള കൊഴുപ്പിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ സാലഡ് ഉണ്ടാക്കുമ്പോൾ അതിൽ ഒഴിക്കുകയോ അല്ലെങ്കിൽ ഭക്ഷണം ഉണ്ടാക്കി അതിനുശേഷം ചേർക്കുകയോ ചെയ്യുന്നതാണ് നല്ലത്.

രക്തത്തിൽ ഗുണകരമായ കൊഴുപ്പ് വർദ്ധിപ്പിക്കുവാനും സ്കിൻ ടോൺ നിലനിർത്തുവാനും ഇത് സഹായിക്കും. ഇതിന്റെ കൂടെ തന്നെ സ്കിന്നിന് ഗുണകരമായ ഫാറ്റ് ചെറിയ മത്സ്യങ്ങളിലും നട്സുകളിലും അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെ കൂടെ തന്നെ നമ്മളുടെ സ്കിന്നിനെ തിളക്കമേറിയതും യൗവ്വനത്തോടെ നിലനിർത്താനാവശ്യമായതാണ് പ്രോട്ടീൻ.

മീൻ, ഇറച്ചി, മുട്ട, പയർ, കടല, പാല്, പന്നീർ എന്നിവയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. റെഡ്മീറ്റ് ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. വൈറ്റമിൻ എ വൈറ്റമിൻ ഇ ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നവയാണ്. പഴവർഗങ്ങൾ എല്ലാതരം ഇലക്കറികളും പാല് എന്നിവയിലെല്ലാം വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട്. ആപ്പിൾ ക്യാരറ്റ് സ്വീറ്റ് പൊട്ടാറ്റൊ എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

വൈറ്റമിൻ ഇ ലഭിക്കുവാൻ സ്ഥിരമായി ബദാം വാൽനട്ട് ഇലക്കറികൾ എന്നിവ പതിവായി കഴിക്കുക. ഗ്രില്ലിങ്, റോസ്സ്റ്റിംഗ്, ഡീപ് ഫ്രയിങ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ ഈ കൂട്ടത്തിൽ നിന്നും ഒഴിവാക്കണം. മധുരവും പ്രോട്ടീനും ഉൾപ്പെടുത്തി ഉള്ള എല്ലാ ആഹാരങ്ങളും പ്രായം തോന്നിപ്പിക്കുന്നതിന് കാരണമാകും. ഉദാഹരണത്തിന് ഐസ്ക്രീം, മയോണൈസ്, സോയസോസ് എന്നിങ്ങനെയുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഇതിന് കാരണമാകും. ടെൻഷൻ, പുകവലി, അമിതമായ മധുരത്തിന്റെ ഉപയോഗം എന്നിവയെല്ലാം പ്രായം തോന്നിപ്പിക്കുന്നതിന് കാരണമാകുന്നവയാണ്.

x