ബ്രേക്ഫാസ്റ് തയ്യാറാകുന്നത് ഇനി വെറും 10 മിനിറ്റിൽ !! വീട്ടമ്മമാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ടത്..

വീട്ടമ്മമാർക്ക് 10 മിനിറ്റ് കൊണ്ട് തന്നെ രാവിലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കാം. റാഗിപ്പൊടി ഉണ്ടെങ്കിൽ വെറും 10 മിനിറ്റ് കൊണ്ട് ബ്രേക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. ആദ്യം തന്നെ ഒരു ടേബിൾസ്പൂൺ റാഖി പൗഡർ എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് കൊടുത്ത് കട്ടകൾ ഒന്നുമില്ലാതെ നന്നായി മിക്സ് ചെയ്ത് എടുക്കുക.

അടുത്തായി ഒരു പാനിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം തിളച്ച് വരുന്ന സമയത്ത് തന്നെ കലക്കിവെച്ച റാഗിപ്പൊടി അതിലേക്ക് ഒഴിച്ച് കൊടുക്കാം. അതിലേക്ക് ഒഴിച്ച് കൊടുക്കുമ്പോൾ തന്നെ ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തുകൊടുത്ത് കൊണ്ടേ ഇരിക്കണം.

ഇല്ലെങ്കിൽ കട്ടപിടിക്കാൻ സാധ്യതയുണ്ട്. റാഗിപ്പൊടി കുറുകി വന്നതിനു ശേഷം ഫ്ലെയിം ഓഫ് ചെയ്യാം. തയ്യാറാക്കിവെച്ച രാഗി പൊടി ചൂടാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് എടുക്കുക. ഇതിലേക്ക് ഒരു ചെറു പഴം അല്ലെങ്കിൽ കാൽ ഭാഗത്തോളം വരുന്ന നേന്ത്രപ്പഴം ഇട്ടുകൊടുക്കാം.

ഇതിലേക്ക് മുക്കാൽ കപ്പ് പാൽ ഒഴിച്ചു കൊടുക്കുക. തിളപ്പിച്ച് ചൂടാറിയ പാലു വേണം ഒഴിച്ചു കൊടുക്കുവാൻ. മധുരത്തിന് ആവശ്യമായ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ കളറോ അല്ലെങ്കിൽ ഏലയ്ക്കാ പൊടിയും ചേർത്ത് കൊടുക്കാം.

അടിച്ചതിന് ശേഷം കാൽ കപ്പ് പാല് കൂടെ ഒഴിച്ചു കൊടുത്തു ഒന്നുകൂടി അടിച്ചെടുക്കുക. ബ്രേക്ഫാസ്റ്റിന് കഴിക്കാൻ പറ്റുന്ന ഹെൽത്തി ഡ്രിങ്ക് ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. ഹെൽത്തി ആയതും പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്നതുമായ രാഗി പൊടി കൊണ്ടുള്ള ഈയൊരു ബ്രേക്ഫാസ്റ്റ് എല്ലാ വീട്ടമ്മമാരും പരീക്ഷിച്ചു നോക്കേണ്ടത് തന്നെയാണ്.

x